അറിയില്ല ...


ജീവിതത്തില്‍ ഒരിക്കലും ആകരുത് എന്ന് വിചാരിച്ച പലതും ആണ് ഞാനിന്ന് ; ആകണം എന്ന് വിചാരിച്ച പലതും ആയുമില്ല. എല്ലാം മനോഹരങ്ങളാണ് ...ഈ നെടുവീര്‍പ്പുകള്‍ പോലും!

എന്റെ പല എഴുത്തുകളിലും നിരാശയുടെ ഒരു ഗന്ധം ഉണ്ടെന്നു പലരും പറയുന്നു . ആവോ ...എനിക്കറിയില്ല .


വികാരങ്ങളെ തിരിച്ചറിയാനുള്ള വ്യക്തത പോലും ഇല്ലാതായിരിക്കുന്നോ? ആ മൂടല്‍ മഞ്ഞ് !!!...പക്ഷെ അതിന്റെ കുളിര്‍മ എന്നെ അടിമപ്പെടുതുന്നു .എത്ര നാള് ... അറിയില്ല . സൂര്യന്‍ ഉദിചില്ലെങ്കില്‍ ഒരുപക്ഷെ എന്നെന്നേക്കും ...




എന്തൊക്കെ ആണെങ്കിലും ഞാന്‍ ജീവിതത്തിന്റെ ഓരോ നിമിഷവും അറിയുന്നു, ആസ്വതിക്കുന്നു. പരിഭവങ്ങള്‍ എന്നോട് മാത്രം.ഒന്നുമില്ലെങ്കിലും ഞാന്‍ എന്റെ വിശ്വാസങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും വിലകല്‍പ്പികുന്നു . ഒത്തിരി സ്നേഹിക്കുന്നുമുണ്ടല്ലോ. . .


മറ്റൊന്നും അറിയില്ല ...ഒന്നും.


3 comments:

നജൂസ്‌ said...

അറിയാത്തിടം ചികഞു കൊണ്ടേയിരിക്കുക...

നന്മകള്‍

Tressy said...

നജൂസ്‌ ,
thanz.
i will try.

ഗോപക്‌ യു ആര്‍ said...

ആകരുത് എന്ന് വിചാരിച്ച പലതും ആണ് ഞാനിന്ന് ; ആകണം എന്ന് വിചാരിച്ച പലതും ആയുമില്ല. എല്ലാം മനോഹരങ്ങളാണ് ...


good visions...