Get the bottle, switch on TV, it's hartal again!

മലയാളികള്‍ക്ക് ഹര്‍ത്താല്‍ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിട്ടുണ്ട് . നല്ല കാര്യമല്ലേ.?വീട്ടില്‍ വെറുതെ ഇരിക്കാം... പോരാത്തതിന് ടി വി യില്‍ action സിനിമ യെ വെല്ലുന്ന റിയാലിറ്റി ഷോ !

ഇന്നലത്തെ ഹര്‍ത്താലും , പിന്നെ നാടു 'ഭരിക്കുന്ന' കുറെ ' സഖാക്കളുടെയും ' പ്രകടനം ഒന്നിനൊന്നു മെച്ചപെട്ടു വരുന്നു. 'ഹര്‍ത്താല്‍' എന്നൊരു event ഒളിമ്പിക്സ് -ല്‍ ഉള്‍പ്പെടുത്താന്‍ വല്ല വകുപ്പുമുണ്ടോ എന്ന് ഒന്നു നോക്കണം . ദൈവമേ , റെക്കോര്‍ഡ് പിന്നെ നമ്മുടെ പേരില്‍ മാത്രം!
ഇന്നെലെത്തെ ഹര്‍ത്താല്‍ ദിവസം -കുട്ടിയുടെ മ്രതദേഹം കാണാന്‍ മണിക്കൂറുകള്‍ ബുദ്ധിമുട്ടിയ ഒരമ്മയുടെ വേദന റിപ്പോര്ട്ട് ചെയ്തത് കുറ്റം ! ഹര്‍ത്താല്‍ ദിവസം മരിക്കുന്നതും ന്യായമല്ല കേട്ടോ...
പിന്നെ മുഖ്യനും പരിവാരങ്ങള്‍ക്കും അഭിനന്ദനങ്ങള്...പൊതു ജനങ്ങളെ ഇത്രമാത്രം ബുദ്ധിമുട്ടിക്കാന്‍ നിങ്ങള്‍ എത്ര മാത്രം ശ്രമിക്കുന്നുണ്ട് ? പോരാത്തതിന് കുറെ വാഹനങ്ങള്‍ കത്തിക്കുന്നു, ആള്‍ക്കാരെ പരിക്കേല്‍പ്പിക്കുന്നു, ട്രെയിന്‍ തടയുന്നു , കോടി കണക്കിന് നഷ്ടങ്ങള്‍ .ഹായ് ഹായ് എന്ത് രസം !!!
ഇതിലും മെച്ചപ്പെട്ട ഒരു ഭരണം കേരളീയര്‍ക്ക് കിട്ടാനില്ല. പക്ഷെ പറയാന്‍ പറ്റില്ല ; ഇപ്പോഴതെ പ്രതിപക്ഷം ഇതിലും 'മെച്ചപെട്ട' ഭരണം നടത്താന്‍ ശ്രമിക്കാതിരിക്കുമോ?
ജനങ്ങളുടെ ജീവനും അവര്‍ക്ക്‌ ജീവിക്കാനുമുള്ള സംരക്ഷണം പോലും ചെയ്യാന്‍ പറ്റാത്ത കുറെ ' ഭരണകര്‍ത്താക്കള്‍'. കൊടിയും പിടിച്ചു കീ ജയ് വിളിക്കാന്‍ കുറെ അണികളും...ഈ അണികളെ നല്ല ഒന്നാന്തരം ടൂറിസ്റ്റ് ബസ്സ് ലണ് കൊണ്ടുവേരുന്നത്

അനുഭാവം ഉള്ളവര്‍ അല്ല ഏറിയ പങ്കും, പക്ഷെ ജീവനില്‍ കൊതിയുള്ളത് കൊണ്ടു മിണ്ടാതിരിക്കുന്നു.
നമ്മള്‍ ഇങ്ങനെ എത്ര നാള്‍ മിണ്ടാതിരിക്കും? ഇങ്ങനെ അടിമകളെ പോലെ കഴിഞ്ഞാല്‍ മതിയോ ?
നഷ്ടങ്ങല്ലാതെ വേറെ എന്തെങ്കിലും ഇതു കൊണ്ടു നേടിയോ? നേതാക്കള്‍ വല്യ അഭിമാനത്തോടെ പറയുന്നു ' ഹര്‍ത്താല്‍ പൂര്‍ണം', ' 8 കോടി ആളുകള്‍ ഹര്‍ത്താല്‍ പങ്കെടുത്തു വിജയിപ്പിച്ചു ' ... തീര്‍ച്ചയായും വലിയ നേട്ടങ്ങള്‍ ... ഇനി തുടരുകയും വേണം...പിന്നെ ചില ഒറ്റപെട്ട യാദ്രിച്ചികമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ കള്ള കണ്ണീര്‍ ഒഴുക്കുകയും വേണം...
ഹര്‍ത്താലുകള്‍ നീണാള്‍ വാഴട്ടെ...
read more @ http://therightchords.blogspot.com/2008/08/citu-general-secretary.html
http://savekerala.blogspot.com/2006/10/creation-myth.html

8 comments:

Sands | കരിങ്കല്ല് said...

രക്തം തിളക്കുന്നു അല്ലേ?
ധാര്മ്മിക രോഷം പതഞ്ഞു പൊങ്ങുന്നു അല്ലേ?

Tressy said...

aaye ... choodaaye thudangiyathe ullu.

Swift! said...

che che mosham..tressy neeyentha ingane...ithra nissaara kaaryangalkku "prathikarikkaamo"? onnumillenkil nee oru malayali alle?

VIPIN said...

I dont think any competeition is there...and if any its one sided because..out of 13 all kerala hartals in this govt's rule is by LDF and only 1 by UDF which is the opposition party and during UDF's rule LDF ordered 22 hartals

Tressy said...

i also read abt it vipin, but u noe what was the reason for that 1...? is there any need.
ok....anyway competition ennu parayaan pattilla ... pinne ippol onnum parayaa pattilla..

കാവാലം ജയകൃഷ്ണന്‍ said...
This comment has been removed by the author.
കാവാലം ജയകൃഷ്ണന്‍ said...

അയല്‍വാസിയാണല്ലോ... ലിറ്റില്‍ ഫ്ലവര്‍ സ്കൂള്‍ കാവാലത്തുള്ളതാണോ? ബ്ലോഗ് കണ്ടു. വെബ് സൈറ്റും.ഓര്‍ക്കുട്ടിലും വന്ന് ഒളിഞ്ഞു നോക്കി. നല്ല പരിശ്രമം. (സൈറ്റില്‍ കുറേ html scripts അസ്ഥാനത്തു കേറിവരുന്നുണ്ട്‌. എന്‍റെ ബ്രൌസറിന്‍റെ പ്രശ്നമാണോ എന്നറിയില്ല. ശ്രദ്ധിക്കുമല്ലോ)

ആശംസകള്‍

Tressy said...

@ jayakrishnan
not @ kavalam. im from pulincunnoo.
thanz.
that may be the prob with my site.
sorry...
n thanz for visiting.